അങ്കമാലി: മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെഹയോൻ ജംഗ്ഷനിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജയന്തി സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം.വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശേരി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു എന്നിവർ പ്രസംഗിച്ചു.