temple
നെടുമ്പാശേരി ശ്രീദുർഗാദേവി ക്ഷേത്രത്തിൽ പുതിയ ശ്രീകോവിലുകളുടെ നിർമ്മാണ പ്രവർത്തന സമാരംഭ ചടങ്ങിലേക്ക് കാമദേനുവിനെ സമർപ്പിച്ച കണിയത്ത് വർഗീസിനെ ക്ഷേത്രം പ്രസിഡന്റ് പി.കെ. സുരേഷ് ആദരിക്കുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ വക നെടുമ്പാശേരി ശ്രീദുർഗാദേവി ക്ഷേത്രത്തിൽ പുതിയ ശ്രീകോവിലുകളുടെ നിർമ്മാണ സ്ഥലത്ത് ഗോപൂജയും സൗഹാർദ്ദ സംഗമവും നടത്തി. നിർമ്മാണ സ്ഥലത്ത് വിതച്ച് പൂവിട്ട് കായ്ഫലമായ നവധാന്യങ്ങൾ കാമധേനുവിന് തീറ്റയായി സമർപ്പിച്ചു.

കാമധേനുവിനെ ആചാര ചടങ്ങുകൾക്കായി സമർപ്പിച്ച വർഗീസ് കണിയത്തിനെ ക്ഷേത്രം പ്രസിഡന്റ് പി.കെ. സുരേഷ് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും ക്ഷേത്ര പുനരുദ്ധാരണ സമിതി ചെയർമാനുമായ കെ.എസ്. സ്വാമിനാഥൻ, അത്താണി ശാഖാ സെക്രട്ടറി പി.എസ്. ഷാജി, കൺവീനർ എം.സി. രാമദാസ്, സി.എ. ശിവദാസ്, പി.ആർ. സുരേഷ്, രതി ശ്രീനിവാസ്, സ്മിതാ ബിജു, സുനിതാ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി സുജിത്ത് പ്രണവം മുഖ്യകാർമ്മികത്വം വഹിച്ചു.