
കിഴുമുറി: കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ കലോത്സവം കിഴുമുറി സെന്റ് ജോർജ്ജ് നിർമ്മലഗിരി യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. അറുപതോളം യൂണിറ്റുകളിൽ നിന്ന് ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി 195 മത്സരാർത്ഥികൾ പങ്കെടുത്തു. കോലഞ്ചേരി മേഖല (32പോയിന്റ്) ഒന്നാം സ്ഥാനവും കൂത്താട്ടുകുളം മേഖല (28പോയിന്റ്) രണ്ടാം സ്ഥാനവും പാമ്പാക്കുട മേഖല (22 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 പോയിന്റുകളോടെ മേക്കടമ്പ് പള്ളി യൂത്ത് അസോസിയേഷനും കടമറ്റം പള്ളി യൂത്ത് അസോസിയേഷനും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ യൂണിറ്റുകളായി. നിർമ്മലഗിരി യൂത്ത് അസോസിയേഷൻ (11പോയിന്റ്) രണ്ടാം സ്ഥാനവും മണ്ണത്തൂർ പള്ളി യൂത്ത്അസോസിയേഷൻ (10പോയിന്റ്) മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മെത്രാപ്പൊലീത്താ ഡോ. മാത്യൂസ് മോർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിബിൻ പോൾ പെരുമ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. ജോബിൻസ്, ഫാ. ജിജിൻ പാപ്പനാൽ, എൽദോസ് മണപ്പാട്ട്, ഫാ. എമിൽ കുര്യൻ, ഫാ. ജിബി വർഗീസ്, ഫാ. ബിബി, ജോബി, ബിജു, ജോബി, എൽദോസ് കെ. വി, ജെയ്സ് ഐസക്, എൽദോ രാജു, സാന്റാ, ആഷ്ലി ഷാജി, ദീപു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.