വൈപ്പിൻ: എടവനക്കാട് ഫിഷറീസ് സമാജത്തിലെ പൊക്കാളി പാടത്ത് ഈ വർഷത്തെ ആദ്യത്തെ കൊയ്ത്ത് ഉത്സവം കൃഷി ഓഫീസർ ഡോ. പി. എ. ലുബൈന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബോധ ഷാജി , കൃഷി അസിസ്റ്റന്റ് അനീഷ് ജയൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ആൽബി, ബിസ്‌നി പ്രതീഷ്‌കുമാർ, ഇ.എ. ബിനോയ്, ഐ.എ. ഷംസുദ്ദീൻ, ബിന്ദു ബെന്നി തുടങ്ങിയവർ പങ്കെടുത്തു.