കാലടി: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക കൈമാറി വയോജന ദമ്പതികൾ. 85 വയസ് കഴിഞ്ഞ സി.കെ. പ്രഭാകരൻ മാഷും 80 കഴിഞ്ഞ ലക്ഷ്മിക്കുട്ടി ടീച്ചറുമാണ് പെൻഷൻതുകയിൽ നിന്ന് 12,500 രൂപ കൈമാറിയത്. തുക താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഏറ്റുവാങ്ങി. വയനാടിനായി ലൈബ്രറി കൗൺസിൽ ശേഖരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് മക്കളില്ലാത്ത അദ്ധ്യാപക ദമ്പതികൾ പെൻഷൻ തുക നൽകിയത് അഭിനന്ദനാർഹമാണെന്ന് വി.കെ. ഷാജി പറഞ്ഞു.