വൈപ്പിൻ: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണക്കായി ഞാറക്കലിൽ പ്രവർത്തിക്കുന്ന ജോൺസൺ മാസ്റ്റർ ഫൗണ്ടേഷന്റെ പുതിയ ഭാരവാഹികളായി അഡ്വ. കെ.എസ്. കിഷോർകുമാർ (പ്രസിഡന്റ്) കെ.കെ. സുരേന്ദ്രൻ (സെക്രട്ടറി), എൻ.എൽ. ഭാസി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി 30 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്കായി ഗാനമത്സരം നടത്താനും ഡിസംബറിൽ സംഗീത നിശ സംഘടിപ്പിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചു.