ചോറ്റാനിക്കര: ചോറ്റാനിക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി ഒരുകോടി രൂപ മുടക്കി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ല,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ആശംസകൾ അർപ്പിക്കും.