വൈപ്പിൻ: പണം നല്കി തീറ് വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് സതീശൻ പറഞ്ഞു. മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം ചെറായി തീരദേശങ്ങളിലെ 600ൽപ്പരം കുടുംബങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.