വൈപ്പിൻ: പണം നല്കി തീറ് വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് സതീശൻ അഭിപ്രായപ്പെട്ടു. മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം, ചെറായി തീരദേശങ്ങളിലെ 600ൽപ്പരം കുടുംബങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ജില്ല കമ്മിറ്റി മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കെ.പി. ധനപാലൻ, അജയ് തറയിൽ, ദീപക് ജോയ്, മുനമ്പം സന്തോഷ്, എം.ജെ. ടോമി, ഭൂസംരക്ഷണസമിതി കൺവീനർ ബെന്നി ജോസഫ്, ഫാ. ആന്റണി സേവ്യർ, വി.എസ്. സോളിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.