photo
ഫിഷറീസ് റോഡ്‌

വൈപ്പിൻ: ഞാറക്കൽ പഞ്ചായത്ത് 15,16 വാർഡുകളിൽപ്പെടുന്ന ഫിഷറീസ് റോഡിന്റെയും മൂന്നാംവാർഡിലെ നെൽസൺ മണ്ടേല റോഡിന്റെയും നിർമ്മാണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഫിഷറീസ് റോഡ് മുതൽ മേരിമാതാ കോളേജ് വരെ നീളുന്ന ഫിഷറീസ് റോഡിന് 700 മീറ്റർ നീളവും 4.8 മീറ്റർ വീതിയുമുണ്ട്. ഈ റോഡിന്റെ നിർമ്മാണത്തോടെ വെള്ളക്കെട്ടിന് പരിഹാരമാകും. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ആസ്തികൾ നിർമ്മിക്കുന്നതിന് ലക്ഷ്യമിടുന്ന പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് നെൽസൺ മണ്ടേല റോഡ് നിർമ്മാണം.