ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ 8. 30ന് ഹരീഷ് മാരാർ സംഘവും അവതരിപ്പിക്കുന്ന മേളം ഉണ്ടായിരിക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ നവരാത്രി സംഗീതോത്സവം,​ മൂന്നു മുതൽ നാലു വരെ സോപാനസംഗീതം. രണ്ട് സ്റ്റേജുകളിലുമായി തിരുവാതിര കളി,ഭരതനാട്യം, നൃത്ത നൃത്യങ്ങൾ, ക്ലാസിക്കൽ ഡാൻസ് എന്നിവയും നടക്കും.