koolumari
കൂളുമാരിയിലെ പഴയവാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രം

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പെരുമറ്റം കൂളുമാരിയിൽ പ്രവർത്തിക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രം പ്രദേശവാസികൾക്ക് ദുരിതം വിതയ്ക്കുന്നു. ഈ സ്ഥാപനത്തിനെതിരെ നാട്ടുകാർ പായിപ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകി. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പഴയവാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സമീപത്തെ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് നീക്കത്തിലാണ് സ്ഥാപന ഉടമ. നിലവിലെ അവസ്ഥയിൽ ഇവിടെ പഴയ വാഹനങ്ങൾ പൊളിക്കുന്നത് മൂലം ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. നിലവിൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിനിടെയാണ് സമീപത്തെ സ്ഥലം ഏറ്റെടുത്ത് കേന്ദ്രം വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.

വാഹനം പൊളിക്കൽ കേന്ദ്രം നാട്ടുകാർക്ക് വ്യാപക തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഏറെ ദോഷം വരുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകിയിരിക്കുന്നത്

അബ്ബാസ് ഇടപ്പിള്ളി

പ്രദേശവാസി

മഴക്കാലത്ത് പഞ്ചായത്തിൽ ഏറ്റവും ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങളിൽ ഒന്നാണ് കൂളുമാരി. മഴക്കാലത്ത് ഈ കേന്ദ്രത്തിൽ നിന്ന് വാഹനങ്ങളുടെ കരി ഓയിൽ അടക്കമുള്ള മാലിന്യങ്ങൾ കിണറിലും സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും എത്തുന്നു  ഈ മാലിന്യങ്ങൾ ഒടുവിൽ ഒഴുകിയെത്തുന്നത് മൂവാറ്റുപുഴയാറിൽ