ph
കാലടി ശ്രീ ശങ്കര കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് വോളണ്ടിയർമാർ കാട് മൂടിയ മൂതാട്ടിക്കുളം ശുചീകരിക്കുന്നു

കാലടി: കാട് മൂടിയ മൂതാട്ടിക്കുളം കാലടി ശങ്കര കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ എഴുപതോളം വോളണ്ടിയേഴ്സ് ചേർന്ന് വൃത്തിയാക്കി. സ്വച്ഛതാ ഹി സേവ പ്രവർത്തങ്ങളുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് വർഷങ്ങളായി ശുചീകരണ പ്രവർത്തങ്ങൾ നടത്താതെ കാട് മൂടിയ നിലയിലായിരുന്ന മൂതാട്ടിക്കുളം. കോളേജ് പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ, വാർഡ് മെമ്പർ കെ.ടി. എൽദോസ്, പ്രോഗ്രാം ഓഫീസർമാരായ ഡോ. എ.പി. സൗമ്യ, വി.പി. അനൂപ് എന്നിവർ നേതൃത്വം നൽകി.