udf-strike-koothattukulam
കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം സംവിധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ സമരം കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ പി.സി. ജോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന പോസ്റ്റ്മാർട്ടം സൗകര്യം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ നിലപാടിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. പിറവം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.സി. ജോസ് ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ, യു.ഡി.എഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം,അഡ്വ.ബോബൻ വർഗീസ്, മാർക്കോസ് ഉലഹന്നാൻ, ജോൺ ഇരട്ടിയാനി എന്നിവർ സംസാരിച്ചു.

എന്നാൽ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ കേരള കൗമുദിയോട് പറഞ്ഞു. പുതിയ ആശുപത്രി സൂപ്രണ്ട് ചാർജ്ജെടുത്തിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. പോസ്റ്റ്മോർട്ടം നടത്തി പരിചയമുള്ള നഴ്സിംഗ് അസിസ്റ്റന്റ് നിലവിൽ ഇല്ല. ഈ പോസ്റ്റിലേക്കുള്ള നിയമനം ഉടൻ നടക്കും. വൈകാതെ പോസ്റ്റ്മോർട്ടം സംവിധാനം ആശുപത്രിയിൽ സജ്ജമാക്കും. ഇക്കാര്യമെല്ലാം പ്രതിപക്ഷത്തിന് അറിവുള്ളതാണെന്നും നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു.