കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികൾക്കായുള്ള ഏകദിന ശില്പശാല നാളെ മാമലക്കണ്ടത്ത് നടക്കും. കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷനാകും. മുൻ വൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് എസ്.എൻ.ഡി.പി യോഗം മാമലക്കണ്ടം ശാഖാ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശിയും കൗൺസിലർ ഷീബ ടീച്ചറും ക്ലാസുകൾ നയിക്കും. ശില്പശാലയിൽ യൂണിയൻ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, എംപ്ലോയ്സ് ഫോറം ഭാരവാഹികൾ പങ്കെടുക്കും. മുഴുവൻ ശാഖകളിലെയും പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും രാവിലെ 9 ന് മുമ്പ് മാമലക്കണ്ടത്ത് എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി പി.എ. സോമൻ അറിയിച്ചു.