മൂവാറ്റുപുഴ: സർവമത സമ്മേളന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി എ.ഐ .എസ് .എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതനിരപേക്ഷ വിദ്യാർത്ഥി സംഗമം നാളെ മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടക്കും. വൈകിട്ട് മൂന്നിന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ സംഗമം ഉദ്ഘാടനം ചെയ്യും. സാമൂഹിക മുന്നേറ്റ മുന്നണി സംസ്ഥാന ചെയർമാനും നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിൻമുറക്കാരനുമായ കെ.പി. അനിൽ മുഖ്യാതിഥിയാകും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സി.എ. ഫയാസ്, സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറം എന്നിവർ അറിയിച്ചു. സംഗമത്തിന്റെ ഭാഗമായി ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടക്കും.