ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിൽ നവചണ്ഡികായാഗവും ദേവി ഭാഗവത നവാഹജ്ഞാന യജ്ഞവും ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കും. ക്ഷേത്രത്തിലേക്ക് ഓരോ ദിവസം പിന്നിടുമ്പോഴും ഭക്തജന പ്രവാഹമാണ്. ഇന്ന് രാവിലെ പത്തിന് മാതൃപൂജ നടക്കും. തുടർന്ന് പ്രൊഫ. സരിത അയ്യരുടെ പ്രഭാഷണം. ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട് നടക്കും. ഇന്നലെ മാതൃപൂജ ഉൾപ്പെടെ പ്രത്യേക പൂജകൾ നടന്നു. യജ്ഞാചാര്യൻ ജി. ബാബുരാജ് കരുനാഗപ്പിള്ളി, ക്ഷേത്രം മേൽശാന്തി ടി.പി. സൗമിത്രൻ തന്ത്രി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി കെ.എ. പ്രകാശൻ, ട്രഷറർ എ.കെ. ഷിബു, ദേവസ്വം മാനേജർ കെ.കെ. രവി എന്നിവർ നേതൃത്വം നൽകി. 13ന് വിജയദശമി ആഘോഷത്തോടെ ചടങ്ങുകൾ സമാപിക്കും.