1

തോപ്പുംപടി: സി.സി.എസ് രക്തബന്ധുവും ഐലന്റ് ഹാർബർ സ്റ്റേഷനും ഓൾ കേരള സീവേജ് കളക്ടിംഗ് ആൻഡ് ‌ഡിസ്‌പോസിംഗ് വർക്കേഴ്സ് യൂണിയനും (എ.ഐ.ടി.യു.സി) എറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച 131-ാമത് രക്തദാന ക്യാമ്പ് മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. രക്തദാനം ചെയ്തവർക്ക് എറണാകുളം അസി. കമ്മിഷണർ പി. രാജ് കുമാർ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സക്കറിയ ഫെർണാണ്ടസ്, ടി. കെ. അഷ്റഫ്, ഹാർബർ സബ് ഇൻസ്പെക്ടർ എം. എസ്. ജയകുമാർ, ഡോ. റോയി എബ്രഹാം, പി. വി. ചന്ദ്രബോസ്, രാജീവ് പള്ളുരുത്തി, കുമ്പളം രാജപ്പൻ, കെ.സുരേഷ്, പി. എം. അജ്മൽ, അനീഷ് കൊച്ചി , ദിലു ജസ്റ്റിൻ എന്നിവർ സംസാരിച്ചു. സുൽഫി എം.ആർ, ഷീജ സുധീർ, അനീഷ് യൂസഫ്, ഷാജഹാൻ എസ്.എ , റെസിയ ഹനീഫ്,​ ഒ.എ. അനസ്, സി.ടി. താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.