mla
മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിനായി മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. വിഷയം കെ.ആർ.എഫ്.ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റിൽ മാറ്റം വരുത്താതെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയാക്കുമ്പോൾ ആശങ്കക്ക് അടിസ്ഥാനം ഇല്ലാതെയാകും. ആർ.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചാൽ ഭൂഗർഭ വൈദ്യുത ലൈനുകൾ സ്ഥാപിക്കുന്ന നടപടികളിലേക്ക് കടക്കുവാൻ സാധിക്കും. ഇതോടെ നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യും. വേഗത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.