പെരുമ്പാവൂർ: മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നയിക്കുന്ന വഖഫ് ബോർഡ് മാർച്ച് ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 11ന് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും.