 
പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ വനിതാ വിഭാഗത്തിന്റെ നവരാത്രി ആഘോഷ ഉദ്ഘാടനം പ്രസിഡന്റ് എസ്.ആർ. പാർവ്വതി അമ്മാൾ നിർവഹിച്ചു. ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, ട്രഷറർ എസ്. വൈദ്യനാഥൻ, സെക്രട്ടറി ലക്ഷ്മി എസ്.ആർ, ട്രഷറർ മീനാക്ഷി രാമനാഥൻ, ജോ. സെക്രട്ടറി രാജലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.ആർ. പാർവ്വതി അമ്മാൾ, മീനാക്ഷി രാമനാഥൻ, സംഗീത ശ്രീറാം എന്നിവരുടെ ദേവീ കീർത്തനാലാപനം നടന്നു.