പെരുമ്പാവൂർ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി വീക്ഷണ സദസ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിജോയ് വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ എം.എം ഷാജഹാൻ, ജില്ലാ സെക്രട്ടറി പി. കൃഷണമോഹൻ, വായനാ പൂർണിമ ചീഫ് കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ, സംസ്ഥാന സെക്രട്ടറി എം.പി. ജോർജ്, എൻ.എ. മൻസൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജി സലിം, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, പി.കെ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.