പെരുമ്പാവൂർ: ആർട്ട് ഒഫ് ലിവിംഗ് കാലടി തോട്ടുവ ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 6ന് ട്രാവൻകൂർ സിമന്റ്‌സ് മുൻ ചെയർമാൻ ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വേണു വി. ദേശം നവരാത്രി സന്ദേശം നൽകും. തോട്ടുവ മംഗള ഭാരതി ആശ്രമം മഠാധിപ സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. പ്രിയ വിനയ്, ടി.എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുക്കും. 5, 6, 7 തീയതികളിൽ വൈകിട്ട് നൃത്ത സംഗീത പരിപാടികൾ ഉണ്ടായിരിക്കും. നവരാത്രി ഹോമങ്ങൾക്ക് ബാംഗ്ലൂർ ആശ്രമം വൈദിക പ്രമുഖർ നേതൃത്വം നൽകുമെന്ന് ബ്രഹ്മചാരി ദേവദത്ത, പി.വി. ദേവരാജ്, ശ്രീകുമാർ വാകേലിൽ എന്നിവർ അറിയിച്ചു.