
നെടുമ്പാശേരി: കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിൽ ആരംഭിച്ച അങ്കമാലി ഉപജില്ലാ ശാസ്ത്രമേള ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡന്റുമായ ഷിബി പുതുശ്ശേരി പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, സി.എം വർഗീസ്, സി.കെ. കാസിം, എം.എ. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
മേള നാളെ സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 3.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.