ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വക ശ്രീനാരായണപുരം ശ്രീ ശാരദാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. 13 വരെ മഹോത്സവം നീണ്ടുനിൽക്കുമെന്ന് ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർ അറിയിച്ചു. ഇന്നലെ ആഞ്ജനേയ ഭക്തജന സമിതി നയിച്ച ഭജനയും ഇന്നലെ നടന്നു. നാളെ രാത്രി ഏഴിന് സോഫി വാസുദേവന്റെ പ്രഭാഷണം, ഏഴാം തിയതി വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, എട്ടാം തിയതി രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, ഒമ്പതാം തിയതി രാത്രി ഏഴിന് ഭക്തിഗാനസുധ, 10ന് രാത്രി 7.30ന് ഗ്രാമോത്സവം, 11ന് രാത്രി 7.30ന് ഗ്രാമോത്സവം, 12ന് വൈകിട്ട് അഞ്ചിന് ദേശതാലപ്പൊലി, 13ന് രാവിലെ ഏഴിന് പൂജയെടുപ്പ് എന്നിവ നടക്കും.