പറവൂർ: പറവൂർ ടൗൺ മർച്ചന്റസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ രാവിലെ 9.30ന് വ്യാപാര ഭവൻ ഹാളിൽ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലി സ്മാരകമായി ലീലക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സോവനീർ പ്രകാശനം ചെയ്യും. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷനാകും. സംഘടനയുടെ ആദ്യകാല അംഗങ്ങളെയും മുൻഭാരവാഹികളെയും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആദരിക്കും. മുനിസിപ്പൻ ചെയർപേഴ്സൺ ബീന ശശിധരൻ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, ജിമ്മി ചക്യത്ത്, കെ.എൽ. ഷാറ്റോ, എം.ജെ. രാജു, ടി.വി. നിഥിൻ തുടങ്ങിയവർ സംസാരിക്കും.