കോലഞ്ചേരി: ആഗോളതാപനം നേരിടുവാനുള്ള ഗോഗ്രീൻ പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണവുമായി റെഡ്ക്രോസ് സൊസൈറ്റി കോലഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു.
നേപ്പാൾ, ഭൂട്ടാൻ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, കൊൽക്കത്ത, ഒറീസ എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഫ്ളാഗ് ഓഫ് ചെയ്തു. റെഡ്ക്രോസ് വൈസ് ചെയർമാൻ ജിബു ജോർജ് തോമസ് അദ്ധ്യക്ഷനായി. കറുകപ്പിള്ളി ഗവ. യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ ചാക്കോ, പി.വി. ജോൺ, ടി.പി. മാത്തുക്കുട്ടി, റെഡ്ക്രോസ് ഭാരവാഹികളായ അജു പോൾ, റോയി ചാക്കോ, പോൾ പി. വർഗീസ്, ബിന്ദു രഞ്ജിത്, അഞ്ജു ബിനോയ് എന്നിവർ സംസാരിച്ചു. റെഡ്ക്രോസ് ചെയർമാൻ രഞ്ജിത്ത് പോൾ, ബിനോയ് ടി. ബേബി, ജോബി ജോർജ്, ഉല്ലാസ് ജോയ് എന്നിവരാണ് സംഘത്തിലുള്ളത്.