കൊച്ചി: റോട്ടറി ക്ലബ് ഒഫ് കളമശേരിയുടെ ആഭിമുഖ്യത്തിൽ റോട്ടറി യംഗ് അച്ചീവർ അവാർഡ് 2024-25 റൗൾ ജോൺ അജുവിന് സമ്മാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ച് ചെറുപ്രായത്തിലം അറിവ് നേടുകയും അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ക്ലാസെടുത്ത് ശ്രദ്ധേയനാവുകയും ചെയ്ത റൗൾ ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.
ടി.സി.എസ് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് ദിനേശ് പി. തമ്പി മുഖ്യാതിഥിയായിരുന്നു. റോട്ടറി പ്രസിഡന്റ് തോമസ് വർഗീസ്, സെക്രട്ടറി സുരേഷ്ബാബു, ഹെഡ്മിസ്ട്രസ് ബിന്ദു, അദ്ധ്യാപകരായ സ്വപ്ന, റൗൾ ജോണിന്റെ പിതാവ് അജു ജോസഫ് എന്നിവർ പങ്കെടുത്തു.