കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 10 മുതൽ 13 വരെ നടക്കും. 10ന് രാവിലെ മഹാഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും. വൈകിട്ട് അഞ്ചുമുതൽ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തിൽ മേൽശാന്തി ശ്രീരാജിന്റെ മുഖ്യകാർമ്മികത്വത്തിൽ പൂജവെയ്പ്പ് ആരംഭിക്കും. തുടർന്ന് വിദ്യാ മോഹൻദാസിന്റെ ഭക്തിഗാനാപാലനം, ലക്ഷ്മി നവീന്റെ ഭരതനാട്യം, ഹാർമണി ഗ്രൂപ്പ് ഒഫ് കൊച്ചിന്റെ തിരുവാതിരകളി,​ ഗ്രൂപ്പ് ഡാൻസ്,​ 11ന് ദുർഗാഷ്ടമി നാളിൽ വിവിധ പൂജകൾക്ക് ശേഷം ഭാഗ്യശ്രീ അമൽ, അനുശ്രീ അമൽ എന്നിവരുടെ ഭരതനാട്യം, രുദ്രാ റിഥം ഒഫ് ഡാൻസിന്റെ നൃത്തം എന്നിവ നടക്കും. 12ന് മഹാനവമി നാളിൽ വിവിധ പൂജകൾക്കു ശേഷം വൈകിട്ട് എസ്.എൻ.ഡി.പി വനിതാ സംഘത്തിന്റെ ഗുരുദേവ കൃതികളുടെ ആലാപനം, കടവന്ത്ര ബാലജന യോഗത്തിന്റെ വിവിധ കലാപരിപാടികൾ, മട്ടലിൽ തിരുവാതിര സംഘത്തിന്റെ കോലുകളി, കൊച്ചിൻ അമൃതവർഷിണിയുടെ ഗാനമേള എന്നിവ നടക്കും.
13ന് വിജയദശമി ദിനത്തിൽ വിവിധ പൂജകൾക്കു ശേഷം രാവിലെ 8ന് പൂജയെടുപ്പും വിദ്യാരംഭവും എഴുത്തിനിരുത്തും വിവിധ ക്ലാസുകൾക്ക് ആരംഭവും നടക്കും. വൈകിട്ട് മീരാ കൃഷ്ണയുടെ ഭരതനാട്യം, കൊച്ചിൻ ഹാർമണി മൂസിക് ഗ്രൂപ്പിന്റെ ഗാനമേള എന്നിവ നടക്കും.
എല്ലാ ദിവസവും മഹാഗണപതി ഹോമവും ദേവീഭാഗവത പാരായണവും നിറമാലയും ചുറ്റുവിളക്കും വിശേഷാൽ ദീപാരാധനയും ഉണ്ടായിരിക്കും.