കൊച്ചി: അഞ്ച് വർഷത്തേക്ക് ഉദാരമായ ഗ്രാന്റോടെ പ്ലാറ്റിനം ബെനഫാക്ടറായി ജെ.എസ്. ഡബ്ല്യു ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സംഗീത ജിൻഡാൽ രംഗത്തെത്തിയതായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വി.വേണു അറിയിച്ചു. ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സംഗീതയുടെ തീരുമാനം സ്വാഗതം ചെയ്തു. ടേറ്റ് ഇന്റർനാഷണൽ കൗൺസിൽ അംഗം കൂടിയായ സംഗീത യുഎൻ വുമൺ ബിസിനസ് സെക്ടർ അഡ്വൈസറി കൗൺസിൽ , മുംബൈ ഫസ്റ്റ് ഗവേണിംഗ് ബോർഡ് അംഗവും ഏഷ്യ സൊസൈറ്റി ആഗോള ട്രസ്റ്റിയുമാണ്.