കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് ഇവന്റ് കമ്പനിയായ ബംഗളൂരു ഫൺവേൾഡും എ ടു ഇസഡ് ഇവന്റ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് ഇൻകോർപ്പറേഷനും ചേർന്ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടത്തുന്ന മറൈൻ എക്സ്‌പോ എക്‌സിബിഷനും വ്യാപാരഭക്ഷ്യമേളയും നാളെ സമാപിക്കും.
കൊച്ചിയിൽ ആദ്യമായി എത്തിയ മത്സ്യകന്യകകളും ഓക്സിജൻ സഹായമില്ലാതെ വെള്ളത്തിനടിയിലുള്ള അവരുടെ അഭ്യാസപ്രകടനങ്ങളും കാണാൻ ലക്ഷങ്ങളാണെത്തിയത്. 10 കോടിയോളം രൂപ ചെലവുള്ള അണ്ടർവാട്ടർ അക്രലിക് ടണൽ അക്വേറിയം, പതിനായിരക്കണക്കിനുള്ള വിവിധയിനം മത്സ്യങ്ങൾ, ആഴക്കടലിലെ വിസ്മയക്കാഴ്ചകൾ എന്നിവയാണ് എക്‌സ്‌പോയിൽ ഒരുക്കിയിരിക്കുന്നത്.
അമ്യൂസ്‌മെന്റ് പാർക്കിൽ സാധാരണ റൈഡുകൾ കൂടാതെ സുനാമി, സ്ക്രീൻ ടവർ, ഡ്രാഗൺ ട്രെയിൻ തുടങ്ങിയവയുമുണ്ട്. പൂർണമായും ശീതീകരിച്ച ജർമ്മൻ ടെന്റുകളിലാണ് എക്‌സ്‌പോയും അനുബന്ധ സ്റ്റാളുകളും നടത്തുന്നത്. പ്രവേശനം പാസ് മൂലം. അഞ്ചുവയസ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. ഇടദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതലുമാണ് പ്രവേശനം.