കൊച്ചി: സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടായി. എ.സി.പി പി. രാജ്കുമാർ പ്രവർത്തകരുമായി സംസാരിച്ച ശേഷമാണ് പ്രതിഷേധം ശമിച്ചത്. ഗസ്റ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഇവരെ അറസ്റ്റുചെയ്ത് നീക്കി.

സംസ്ഥാന പ്രസിഡന്റ് കെ. സരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. സംസ്ഥാന സെകട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്. അഡ്വ. ടി.പി. സിന്ധുമോൾ തുടങ്ങിയവരും പങ്കെടുത്തു.