കൊച്ചി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പാക്കരാറിലെ ഉപാധിയുടെ പേരിൽ കുടിവെള്ള വിതരണം കേരളാ വാട്ടർ അതോറിട്ടിയിൽ നിന്ന് മാറ്റി സ്വകാര്യ വിദേശ സ്ഥാപനത്തെ ഏല്പിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ സന്നദ്ധ സംഘടനകളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയപ്പാർട്ടികളും ഏഴിന് സംയുക്ത കൺവൻഷൻ സംഘടിപ്പിക്കും. ചാവറ കൾച്ചറൽ സെന്ററിൽ രാവിലെ 11ന് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ വാട്ടർമാൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് മുഖ്യാതിഥിയാകും. വിവിധ രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുക്കും.