ഉദയപേരൂർ: പുല്ലുകാട്ടുകാവ് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ 19-ാമത് ഭാഗവത സപ്താഹ യജ്ഞത്തിന് ഭാഗവത വേദാചാര്യ മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നാളെ തുടക്കം കുറിക്കും. വൈകിട്ട് 4ന് വിഗ്രഹ ഘോഷയാത്ര വലിയകുളം മുച്ചൂർക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്ന് വിഗ്രഹം ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ എം.എൽ.എ റോഡ് വഴി തെക്കൻ പറവൂർ ജംഗ്ഷൻ വഴി വൈകിട്ട് 6ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. 6.15 ന് ദീപാരാധന, 6.30ന് വിഗ്രഹ പ്രതിഷ്ഠ, 6.45ന് ഭാഗവത ഋഷി അഡ്വ. ടി.ആർ. രാമനാഥൻ ഭദ്രദീപ പ്രകാശനം നടത്തും. ഗുരുവായൂർ മുൻ മേൽശാന്തി ഏഴിക്കോട് സതീശൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ആമേട മംഗലത്ത് ശ്രീധരൻ നമ്പൂതിരിപ്പാട്, ജസ്റ്റിസ് ഗോപിനാഥ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.