കൊച്ചി: മൂലമ്പിള്ളി പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 6.15ന് വികാരി ഫാ. സെബാസ്റ്റിൻ മൂന്നുകൂട്ടുങ്കൽ തിരുനാൾകൊടി ആശീർവദിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജേക്കബ് വിജേഷ് കാനാരി മുഖ്യകാർമ്മികനാകും.
മുഖ്യതിരുനാൾ ദിനമായ 6ന് രാവിലെ 6.30ന് നടക്കുന്ന തിരുനാൾ ദിവ്യബലിയിൽ ഫാ. ബെനഡിക്റ്റ് ദൗരേവ് മുഖ്യകാർമ്മികനാകും. ഫാ. മനോജ് കപ്പുച്ചിൻ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. അലക്‌സ് ആട്ടുള്ളിലാണ് പ്രസുദേന്തി.