കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പൊതുനിരത്തിൽ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കാക്കര കരിപ്പാശേരി മുകൾ കിഴക്കേവീട്ടിൽ മുഹമ്മദ് ഇജാസാണ് (26) അറസ്റ്റിലായത്. രാവിലെ 9.15ഓടെ സ്‌കൂളിലേക്ക് യൂണിഫോമിൽ പോകുന്നതിനിടെയാണ് വിദ്യാർത്ഥിനിയെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. എസ്.ഐ വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷിനി, സി.പി.ഒ മാഹിൻ, നിഷാദ്‌സ നെപ്പോളിയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.