padam
പൂത്തോട്ട ഗവ. ജെ.ബി.എസ് സ്‌കൂളിൽ സ്വാമി ശാശ്വതികാനന്ദ കോളേജ് നിർമ്മിച്ചുനൽകിയ കുട്ടിലൈബ്രറി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൂത്തോട്ട ഗവ. ജെ.ബി.എസ് സ്‌കൂളിൽ കുട്ടികൾക്കായി ചെറുകഥാ പുസ്തകങ്ങളുടെ ലൈബ്രറി ഒരുക്കി സ്വാമി ശാശ്വതികാനന്ദ കോളേജ്. പുതു തലമുറയിലെ വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.കോളേജിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സഹായത്താൽ പുസ്തകങ്ങൾ സമാഹരിച്ചു. പുസ്തകകൈമാറ്റ ചടങ്ങ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ് ഉല്ലാസ് അദ്ധ്യക്ഷനായി.

മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, പൂത്തോട്ട ശാഖായോഗം വൈസ് പ്രസിഡന്റ് അനില സാബു , യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, അക്കാഡമിക് കോഓഡിനേറ്റർ സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ ശ്രീകാന്ത് കെ.എൻ, ഷീജ എം.എ, കോളേജ് ലൈബ്രറി മാനേജ്‌മെന്റ് കമ്മിറ്റി കോഓർഡിനേറ്റർ സീനാമോൾ കെ.എസ്, ലൈബ്രേറിയൻ അശ്വതി പി.വി എന്നിവർ സംസാരിച്ചു.