കളമശേരി വനിതാ പോളിയിൽ 35 വർഷത്തിന് ശേഷം കെ.എസ്.യു
കൊച്ചി: ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേട്ടം കൊയ്തു. കോതമംഗലം ചേലാട് പോളിടെക്‌നിക്കും പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്കും കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കളമശേരി ഗവ. പോളിടെക്‌നിക്കിലും എസ്.എഫ്.ഐ വിജയമാവർത്തിച്ചു. കളമശേരി വനിതാ പോളിടെക്‌നിക്കിൽ കെ.എസ്.യു അട്ടിമറി വിജയംനേടി. എസ്.എഫ്.ഐയുടെ 35 വർഷം നീണ്ട ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു മുഴുവൻ സീറ്റുകളിലും ജയിച്ചു. വിജയാഘോഷത്തിനിടെ ചെയർപേഴ്‌സണായി തിരിഞ്ഞെടുക്കപ്പെട്ട വൈഗ നാഥിനെ സ്വകാര്യ ബസ് ഡ്രൈവറായ പിതാവ് അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലവായി.
ചേലാട്, കളമശേരി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ ജയിച്ചു. പെരുമ്പാവൂർ പോളിടെക്‌നിക്കൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം കെ.എസ്.യുവിന് ലഭിച്ചു. ബാക്കി മുഴുവൻസീറ്റുകളിലും എസ്.എഫ്.ഐക്കാണ് ജയം.
വിജയികൾ
കളമശേരി ഗവ. പോളിടെക്‌നിക്:
കെ.എ.ആൻവിൻ (ചെയർമാൻ). എസ്.എസ് അഭിഷേക്, എസ്.അനഘനന്ദ (വൈസ് ചെയർപേഴ്സണുകൾ). ആർ.അഭിരാജ് (ജനറൽ സെക്രട്ടറി). വി.എം.മുഹമ്മദ് ആൻസൽ (പി.യു.സി). കെ.എസ്.അഭിനന്ദ് (ആർട്‌സ് ക്ലബ് സെക്രട്ടറി). അർജുൻ വി.രാജീവ് (മാഗസിൻ എഡിറ്റർ).
പെരുമ്പാവൂർ പോളിടെക്‌നിക്:
അമൽ അക്ബർ (ചെയർമാൻ), ടി.എസ്.ആകാശ്, കെ.ആർ.ഫാത്തിമ നുസ്‌റിൻ (വൈസ് ചെയർപേഴ്സണുകൾ), വി.എ.അമീർ അബ്ദുൾ (ജനറൽ സെക്രട്ടറി), ടി.ഐ.ഹമീദ് കൈസ് (മാഗസിൻ എഡിറ്റർ), പി.എ.അഷ്‌കർ (ആർട്‌സ് ക്ലബ് സെക്രട്ടറി), എൻ.എസ്.മുഹമ്മദ് സമീൽ (പിയുസി).
ചേലാട് പോളിടെക്‌നിക്:
അഭിനവ് രഘു (ചെയർമാൻ), മുഹമ്മദ് ഫായിസ്, പി.കെ.സംഗീത (വൈസ് ചെയർപേഴ്സണുകൾ), ആൽഫിന ജോസഫിൻ (ജനറൽസെക്രട്ടറി), മുഹമ്മദ് യാസിൻ (പിയുസി), മുഹമ്മദ് അസ്‌ലം (ആർട്‌സ് ക്ലബ് സെക്രട്ടറി). മുഹമ്മദ് റിസ്വാൻ (മാഗസിൻ എഡിറ്റർ).
കളമശേരി വനിതാ പോളിടെക്‌നിക്:
കെ.ജെ.വൈഗ (ചെയർമാൻ), ഫാത്തിമ ഫർഹത്ത് (വൈസ് ചെയർപേഴ്സണുകൾ), ഇ.ബി.ജ്യോത്സന (ജനറൽ സെക്രട്ടറി), പി.എ.റമീസ (പിയുസി), പി.ജെ.നേഹ ഫാത്തിമ (മാഗസിൻ എഡിറ്റർ), എം.എസ്.കൗല (ആർട്‌സ് ക്ലബ് സെക്രട്ടറി).