കൊച്ചി: യാത്രക്കാരുമായി പരിചയം സ്ഥാപിച്ച് അവർക്ക് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ അശ്ലീല വീഡിയോകൾ അയച്ചുനൽകി ശല്യമായിമാറിയ സ്വകാര്യ ബസ് ഡ്രൈവർ സൈബർ പൊലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ സ്വദേശിയായ ദിനോജാണ് ആരക്കുഴയിൽ നിന്ന് അറസ്റ്റിലായത്. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ ചിത്രങ്ങളാക്കിയായിരുന്നു ശല്യംചെയ്യൽ. കൊച്ചി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾ നിരവധി വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കി മേൽനടപടി സ്വീകരിച്ചു.