അങ്കമാലി: ഡി.വൈ.എഫ്.ഐ കറുകുറ്റി പഞ്ചായത്ത് കമ്മിറ്റി പാലിശേരിയിൽ സംഘടിപ്പിക്കുന്ന ഓണനിലാവ് 2024 ആറാമത് അഖിലകേരള ഓണംകളി മത്സരം ഇന്ന് നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ ടീമുകളായ നിസരി കലാഭവൻ നടവരമ്പ്, നാദം ആർട്സ് നെല്ലായി എന്നീ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ചലച്ചിത്ര സംവിധായകൻ വിനോദ് ലീല, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീരേഖാ രാജഗോപാൽ, ഗാനരചയിതാവ് മണികണ്ഠൻ പെരുമ്പടപ്പ്, ചലച്ചിത്രതാരം ഓണേഴ്സ് വർഗീസ്, ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു എന്നിവർ പങ്കെടുക്കും