കോലഞ്ചേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോലഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധറാലിയും ബോധവത്കരണ ക്ലാസും നടത്തി. മാമല എക്‌സൈസ് ഇൻസ്‌പെക്ടർ പി.എസ്. സുജിത് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ അദ്ധ്യക്ഷനായി. എക്‌സൈസ് ഓഫീസർ എം.ആർ. രജിത ക്ലാസെടുത്തു. റെഡ്ക്രോസ് ചെയർമാൻ രഞ്ജിത് പോൾ, ഹെഡ്മാസ്റ്റർ ജയമോൾ വി. ചാക്കപ്പൻ, ജയ് ഏലിയാസ്, ജിബു ജോർജ് തോമസ്, ജയിംസ് പാറേക്കാട്ടിൽ, ബിനോയ് ടി. ബേബി, എവിൻ ടി. ജേക്കബ്, റോയി എം. ചാക്കോ, പോൾ പി. വർഗീസ്, ജിബി പോൾ, ബിന്ദു രഞ്ജിത് എന്നിവർ സംസാരിച്ചു.