കൊച്ചി: എൽ.ഐ.സി ഉദ്യോഗസ്ഥ ഹൈമ ഉണ്ണി പഴഞ്ഞാലയുടെ 'പ്രണയ ഗീതങ്ങൾ നിരാസങ്ങൾ' എന്ന കവിതാ സമാഹാരം പ്രൊഫ. എം.കെ. സാനു സുനിൽ ഞാളിയത്തിന് നൽകി പ്രകാശിപ്പിച്ചു. കെ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായി. നജീബ്, മധു മാവുങ്കൽ, ശ്യാമപ്രസാദ്, എസ്.ബി. ഷിബു, വൈക്കം രാമചന്ദ്രൻ, ഹൈമ ഉണ്ണി, റൂബി ജോർജ് എന്നിവർ സംസാരിച്ചു.