
കൊച്ചി: പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ ടൈം നടത്തുന്ന അക്വാ റീജിയൻ സ്കൂൾ ക്വിസ് കൊച്ചി സോണൽ ഫൈനലിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ജേതാക്കളായി. അഭിജിത് കൃഷ്ണ, ശ്രീശങ്കർ ബാലമുരളി എന്നിവരായിരുന്നു മത്സരിച്ച ടീമിലുണ്ടായിരുന്നത്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ 800 വിദ്യാർത്ഥികൾ ഫൈനലിൽ പങ്കെടുത്തു. ജില്ലയിലെ 125ഓളം സ്കൂളുകളിൽ നടന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുത്ത 25,000 പേരിൽ നിന്നാണ് 800 പേരെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ക്യാഷ് അവാർഡും റോളിംഗ് ട്രോഫിയും ക്വിസ് മാസ്റ്റർ ഭരത് സി. ജെയിൻ, ടൈം ഡയറക്ടർ പ്രമോദ് കുമാർ എന്നിവർ കൈമാറി.