 
ആലുവ: എടത്തല സഹകരണ ബാങ്ക് നൊച്ചിമ സഹകരണ ഭവനിൽ ആരംഭിച്ച ക്ലിനിക്കൽ ലബോറട്ടറിയും മെഡിക്കൽ ഷോപ്പും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ആദ്യവിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ്, സുധീർ മീന്ത്രക്കൽ, ആബിദ ഷെരീഫ്, ഷിബു പള്ളിക്കുടി, എ.എ. മാഹിൻ, സി.എം. അഷ്റഫ്, വി.ബി. സെയ്തുമുഹമ്മദ്, എ.കെ. ജമാൽ, പി.കെ. ബാബു, സലിം എടത്തല, അഷറഫ് വള്ളൂരാൻ, എം.പി. റഫീക്ക് എന്നിവർ സംസാരിച്ചു. സേവനങ്ങൾക്ക് 10 ശതമാനം മുതൽ 60 ശതമാനം വരെ നിരക്കിളവ് ലഭിക്കും.