vks
വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി അദ്ധ്യക്ഷയായി. ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, പി. രാജു, എൻ. ശാന്തകുമാരി, പി.വി. ദിവാകരൻ, കാവുമ്പായി ബാലകൃഷ്ണൻ, പി.കെ. വാസു, പി. ബെന്നി എന്നിവർ സംസാരിച്ചു. നെഹ്റുവിന്റെ ജീവിതവും ശാസ്ത്രബോധവും എന്ന വിഷയത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ശാസ്ത്ര കലാജാഥ പ്രവർത്തകരുടെ സംഗമം, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, വി.കെ.എസ് അനുസ്മരണം എന്നിവയും ജനകീയകല, മലയാളി കുടുംബജീവിതം, ശാസ്ത്ര കലാജാഥയുടെ സാംസ്കാരിക മാനങ്ങൾ, ശാസ്ത്രം സമൂഹം സംസ്കാരം എന്നീ വിഷയങ്ങളിൽ സെമിനാറുകളും നടന്നു.