 
പറവൂർ: പറവൂർ ഉപജില്ല സ്കൂൾ കലോത്സവം 26, 28, 29, 30, നവംബർ ഒന്ന് തിയതികളിൽ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനായി. കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് സ്കൂളിലെ എം.വി. തീർത്ഥ ലക്ഷ്മി തയ്യാറാക്കിയ കലോത്സവ ലോഗോ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദനും കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ പവിത്ര എം വിമൽ തയ്യാറാക്കിയ ശാസ്ത്രമേളയുടെ ലോഗോ നഗരസഭാദ്ധ്യക്ഷ ബീന ശശിധരനും പ്രകാശനം ചെയ്തു. എ.ഇ.ഒ നിഖില ശശി, ജനപ്രതിനിധികളായ സജി നമ്പ്യത്ത്, കെ.എസ്. ഷാജി, കെ.വി. രവീന്ദ്രൻ, ടി.വി. നിഥിൻ, കെ.ജെ. ഷൈൻ, സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി എന്നിവർ സംസാരിച്ചു.