
നെടുമ്പാശേരി: സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ രാജ്യ വ്യാപകമായി തടസപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12 മണി മുതലാണ് സാങ്കേതിക തകരാർ വിമാന കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചത്. ചെക്ക് ഇൻ, ബുക്കിംഗ് സേവനങ്ങളാണ് താറുമാറായത്.
മാനുവൽ പ്രകാരം സേവനം നൽകി യാത്രക്കാരുടെ നിര ഒഴിവാക്കാൻ ഇൻഡിഗോ നടപടിയാരംഭിച്ചു. കൊച്ചി നെടുമ്പാശേരിയിൽ നിന്നുള്ള ഇൻഡിഗോ സർവീസുകളെ പ്രതികൂലമായി ബാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും കൊച്ചിയിലെത്തുന്ന ഇൻഡിഗോ വിമാനങ്ങൾ വൈകി.