പെരുമ്പാവൂർ: സ്വച്ഛഭാരതം എന്ന ലക്ഷ്യത്തോടെ സേവാഭാരതി വെങ്ങോല യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് ശുചീകരണ യജ്ഞം നടത്തി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിയ്ക്കൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. സേവാഭാരതി വെങ്ങോല യൂണിറ്റ് പ്രസിഡന്റ് എം.കെ. സുനിൽ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ബിബിൻ കുമാർ, എറണാകുളം ജില്ലാ ട്രഷറർ ബി. വിജയകുമാർ, ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. സി. അനില കുമാരി എന്നിവർ സംസാരിച്ചു.