പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അറക്കപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓപ്പൺ എയർ സ്റ്റേജ് പണിയാനുള്ള തുക തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഓപ്പൺ എയർ സ്റ്റേജ് പണിയുന്നതിനും ഫണ്ടിന് വേണ്ടി എം.എൽ.എയോട് ആവശ്യപ്പെടാനും ഉള്ള വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ നല്കിയ കത്തിന്റെയും വെങ്ങോല പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കൾ നല്കിയ നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ടി.എം. കുര്യാക്കോസ്, രാജു മാത്താറ, കെ.വൈ. യാക്കോബ്, എൽ. മോസസ് തുടങ്ങിയവർ സംബന്ധിച്ചു.