gandhi
സൗത്ത് പറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം

തെക്കൻപറവൂർ: ഗാന്ധിജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷത്തിന് പുഷ്പാർച്ചനയോടെ തുടക്കംകുറിച്ചു. റാൽഫി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അദ്ധ്യക്ഷതനായി. മുഖ്യമന്ത്രിയുടെ അഗ്‌നിരക്ഷാസേവാമെഡൽ
നേടിയ തൃശൂർ ഫയർഓഫീസറും വായനശാല അംഗവുമായ ജതീഷ്‌കുമാറിനെ വായനശാല മുഖ്യരക്ഷാധികാരി അഡ്വ. സുകുമാരൻ ആദരിച്ചു.
സെക്രട്ടറി കെ.എം. ബെന്നി, ജോസ് അൽഫോൺസ് വനിതാഫോറം സെക്രട്ടറി ആനീസ് പോൾ, വർക്കിംഗ് ചെയർമാൻ സാബു പൗലോസ്, ജോയിന്റ് സെക്രട്ടറി ടി.ആർ. പ്രസാദ്, കൺവീനർ പി. ഹീര എന്നിവർ സംസാരിച്ചു.